മാഹി: ചാലക്കര എക്സൽ പബ്ലിക് ഹയർസെക്കൻഡറി സ്കൂളിൽ വൻ അഗ്നിബാധ. കഴിഞ്ഞദിവസം രാത്രി രേണ്ടാടെയായിരുന്നു സംഭവം. സ്കൂളിന് ക്രിസ്മസ് അവധിയായിരുന്നെങ്കിലും എൻ.എസ്.എസ് ക്യാമ്പ് നടക്കുന്നതിനാൽ അധ്യാപകരും വിദ്യാർഥികളും സ്കൂളിൽ തങ്ങിയിരുന്നു. രേണ്ടാടെ പ്ലാസ്റ്റിക് വസ്തുക്കൾക്ക് തീപിടിച്ച രൂക്ഷഗന്ധം പടർന്നതിനെ തുടർന്ന് സ്കൂൾ കെട്ടിടത്തിൽ ഉറങ്ങിയവർ ഞെട്ടിയുണർന്നു. പരിശോധനയിൽ താഴെനിലയിലെ കോ-ഓഡിനേറ്റർ മുറിയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടു. വിവരമറിഞ്ഞെത്തിയ മാഹി ഫയർ സർവിസ് സേനാംഗങ്ങൾ ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീ അണച്ചത്. റൂമിൽ സ്ഥാപിച്ച സി.സി.ടി.വി സർവർ യൂനിറ്റിനാണ് തീ പിടിച്ചതെന്ന് വൈസ് പ്രിൻസിപ്പൽ സുധീഷ് പറഞ്ഞു. സർവർ യൂനിറ്റിന്മേലുള്ള സിൽക്ക് കർട്ടന് ചൂടുപിടിച്ചത് തീപിടിത്തത്തിന് കാരണമായതായി ഫയർ സർവിസ് ഇൻ ചാർജ് ഓഫിസർ രഞ്ജിത്ത് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർമാൻമാരായ ഭാസ്കരൻ, ബിജു, ആർ. മദൻ കുമാർ, സുരേഷ് എന്നിവരും ഫയർ സർവിസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.