നഗരസഭ കുടിവെള്ളപദ്ധതി രണ്ടാംഘട്ടത്തിന്​ ആറു കോടി

പയ്യന്നൂർ: പയ്യന്നൂർ നഗരസഭ കുടിവെള്ളപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി ആറുകോടി 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഉന്നതതലയോഗ തീരുമാനപ്രകാരമാണ് തുക അനുവദിച്ചത്. പദ്ധതിപ്രവർത്തനം അവലോകനം ചെയ്യുന്നതിന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ എം.എൽ.എമാരായ സി. കൃഷ്ണൻ, ജെയിംസ് മാത്യു, നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ എന്നിവർ പങ്കെടുത്തിരുന്നു. ഈ യോഗ തീരുമാനപ്രകാരമാണ് തുക അനുവദിച്ചത്. നഗരസഭയുടെ വിവിധഭാഗത്തായി തൊള്ളായിരത്തോളം കുടിവെള്ള കണക്ഷനാണ് ഇതുവരെയായി നൽകിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.