ആഞ്ജനേയ ലക്ഷാർച്ചനയും സംഗീതാരാധനയും

ചക്കരക്കല്ല്: മക്രേരി അമ്പലം ദക്ഷിണാമൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധനായജ്ഞവും ആഞ്ജനേയ ലക്ഷാർച്ചനയും ഡിസംബർ 29, 30, 31 തീയതികളിൽ നടക്കും. 29ന് രാവിലെ ആഞ്ജനേയ ലക്ഷാർച്ചന. വൈകീട്ട് ആറിന് ദക്ഷിണാമൂർത്തി സംഗീതപുരസ്കാരം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു മാസ്റ്റർ മൃദംഗവിദ്വാൻ പാറശ്ശാല രവിക്ക് നൽകും. ദേവസ്വം ഏരിയ കമ്മിറ്റി മെംബർ രാജൻ വേലാണ്ടി അധ്യക്ഷത വഹിക്കും. തുടർന്ന് താമരക്കാട് കൃഷ്ണൻ നമ്പൂതിരിയുടെ സംഗീതകച്ചേരിയുമുണ്ടാകും. സംഗീതാരാധനായജ്ഞം 30ന് രാവിലെ എട്ടിന് ആരംഭിച്ച് 31ന് രാവിലെ എട്ടിന് സമാപിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ എൻ.വി. ഹേമന്ദ്കുമാർ, എക്സിക്യൂട്ടിവ് ഓഫിസർ അജിത്ത് പറമ്പത്ത്, കെ. രവീന്ദ്രൻ, ലാൽച്ചന്ദ് കണ്ണോത്ത്, ബെന്നി മാണിക്കോത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.