കണ്ണൂർ: ആറുവയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തി ചികിത്സ നൽകുന്ന മിഴി പദ്ധതി ജില്ല ആയുർവേദ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. കുട്ടികൾക്ക് സ്പെഷൽ നേത്ര ഒ.പിയും സൗജന്യ നേത്രചികിത്സയും ലഭിക്കും. ഫോൺ: 9447704707. വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട് കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിെൻറ സ്റ്റേറ്റ് പ്ലാൻ സ്കീമുകളുടെ ഭാഗമായി ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ് ബ്ലോക്കുകളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് താൽക്കാലിക വെറ്ററിനറി ബിരുദധാരികളെ നിയമിക്കും. താൽപര്യമുള്ളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്േട്രഷൻ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ജനുവരി മൂന്നിന് രാവിലെ 11ന് ജില്ല മൃഗസംരക്ഷണ ഓഫിസിൽ ഹാജരാകണം. ഫോൺ: 0497 2700267.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.