പാറപ്പൊയില്‍ മേഖലയിലെ 20 വീടുകള്‍ കൂടി ഏറ്റെടുക്കണം ജനസംരക്ഷണ സമിതി രൂപവത്​കരിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തി​െൻറ ലൈറ്റ് അപ്രോച്ചിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ പാറപ്പൊയില്‍ മേഖലയിലെ 20 വീടുകള്‍ കൂടി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ജനസംരക്ഷണ സമിതി രൂപവത്കരിച്ചു. സിഗ്‌നല്‍ ലൈറ്റ് നിര്‍മാണം പൂര്‍ണമാകുമ്പോൾ മേഖലയിലെ കുടുംബങ്ങള്‍ക്ക് പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടാവുമെന്നാണ് സമിതിയുടെ വാദം. ലൈറ്റ് അപ്രോച്ച് മേഖലയുടെ ഇരുവശങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ വീടും സ്ഥലവും ഏറ്റെടുക്കാത്തപക്ഷം പ്രത്യക്ഷസമര പരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. റസാഖ് മണക്കായി അധ്യക്ഷതവഹിച്ചു. പി. സുരേന്ദ്രന്‍, പി.കെ. ദിതിന്‍, പി.വി. ലിനേഷ്, എ.കെ. ദിനേശന്‍, എ.കെ. ശ്രീജിത്ത്, എ.കെ. സജീവന്‍, എ.കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: റസാഖ് മണക്കായി (ചെയർ.), എ.കെ. ശ്രീജിത്ത് (കണ്‍.), പി. സുരേന്ദ്രന്‍ (ട്രഷ.) മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തി​െൻറ നിര്‍മാണത്തോടൊപ്പംതന്നെ വേഗത്തില്‍ അനുബന്ധ റോഡുകളുടെ പ്രവൃത്തിയും പൂര്‍ത്തീകരിക്കണമെന്ന് കോണ്‍ഗ്രസ് എസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അണിയേരി അച്യുതന്‍ അധ്യക്ഷതവഹിച്ചു. കെ.എം. വിജയന്‍ മാസ്റ്റര്‍, വി.പി. രവീന്ദ്രന്‍, ആമേരി സലാം, കരുണാകരന്‍ കയനി, പത്മനാഭന്‍ ആണിക്കേരി, ടി.സി. സുരേന്ദ്രന്‍, തരിപ്പ പവിത്രന്‍, കെ.സി. അബ്ദുൽ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.