കൊട്ടിയൂരിൽ നാൽപതിലധികം തടയണകൾ നിർമിച്ചു

കേളകം: കൊട്ടിയൂർ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ വിവിധ സംഘടനകൾ സഹകരിച്ച് നാൽപതിലധികം തടയണകൾ നിർമിച്ചു. ചുങ്കക്കുന്ന്, വെങ്ങലോടി, നീണ്ടുനോക്കി, പാമ്പറപ്പാൻ, മന്ദംചേരി, കുമ്പളക്കുഴി തോട്, അമ്പായത്തോട് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ബാവലിപ്പുഴക്ക് കുറുകെ അതതു പ്രദേശത്തെ ത്രിതല പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ തടയണ നിർമിച്ചു. പൂർണമായും ജൈവ രീതിയിലാണ് തടയണകൾ നിർമിച്ചത്. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, ജില്ല പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി, വ്യാപാരി നേതാക്കളായ പി.എ. ദേവസ്യ, സേവ്യർ തട്ടാംപറമ്പിൽ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ- മത സംഘടനകൾ, വ്യാപാരി സംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, വിവിധ അയൽക്കൂട്ടങ്ങൾ, ക്ലബുകൾ തുടങ്ങി പൊതുജന പങ്കാളിത്തത്തോടെയാണ് തടയണ നിർമിച്ചത്. കേളകം സ​െൻറ് തോമസ് ഹൈസ്കൂൾ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ് എൻ.എസ്.എസ് വളൻറിയർമാർ, മണത്തണ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ തുടങ്ങി കുട്ടികളും തടയണനിർമാണത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.