ദേളി-^ചട്ടഞ്ചാൽ റോഡ്​ നവീകരണം ഒാവുചാലുകൾ ഇല്ലാതെ

ദേളി--ചട്ടഞ്ചാൽ റോഡ് നവീകരണം ഒാവുചാലുകൾ ഇല്ലാതെ കാസർകോട്: ദേളി--ചട്ടഞ്ചാൽ റോഡ് നവീകരണം ഒാവുചാലുകൾ നിർമിക്കാതെയെന്ന് ആക്ഷേപം. റോഡിൽ ടാറിങ് ജോലികൾ പൂർത്തിയായ ഇടങ്ങളിൽ പലയിടത്തും ഒാവുചാലുകൾ നിർമിക്കാൻ അധികൃതർ തയാറായിട്ടില്ലെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ മഴയിൽപോലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുമെന്നും ഇത് വൈകാതെ റോഡ് തകർച്ചക്ക് കാരണമാകുമെന്നും പ്രദേശവാസികൾ പറയുന്നു. ബെണ്ടിച്ചാൽ ബദർ മസ്ജിദ് പരിസരത്ത് 200 മീറ്ററോളമാണ് ഒാവുചാൽ നിർമിക്കാതെ റോഡി​െൻറ ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. അന്വേഷിച്ചപ്പോൾ ഒാവുചാൽ എസ്റ്റിമേറ്റിലില്ല എന്ന മറുപടിയാണ് അധികൃതർ നൽകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. 5.5 മീറ്റർ ഉണ്ടായിരുന്ന ദേളി--ചട്ടഞ്ചാൽ റോഡി​െൻറ വീതി പുനർനിർമാണ വേളയിൽ ഏഴുമീറ്ററായി ഉയർത്തിയിരുന്നു. വീതി വർധിപ്പിക്കുേമ്പാൾ 30 സ​െൻറി മീറ്ററോളം കുഴിയെടുത്തശേഷമാണ് മെറ്റൽ ഇടേണ്ടത് എന്ന മാനദണ്ഡം പോലും പലയിടങ്ങളിലും പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. റോഡ് പുനർനിർമാണ പ്രവൃത്തിയുടെ കരാർ കാലാവധി കഴിയാൻ നാലുദിവസം കൂടിയേ ബാക്കിയുള്ളൂ. റോഡ് തീർത്തും അശാസ്ത്രീയമായാണ് നിർമിക്കുന്നതെന്ന പ്രദേശവാസികളുടെ ആരോപണം ശരിവെക്കുന്നു അധികൃതരുടെ ഇൗ പ്രവൃത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.