തലശ്ശേരി: 85ാമത് ശിവഗിരി തീർഥാടന മഹോത്സവത്തിന് വിജ്ഞാനദാന യജ്ഞവേദിയിൽ ജ്വലിപ്പിക്കുന്ന ദിവ്യജ്യോതി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ബുധനാഴ്ച രാവിലെ എട്ടിന് ശിവഗിരിയിലേക്ക് പ്രയാണം ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി 30ന് ശിവഗിരിയിൽ എത്തിച്ചേരും. ദിവ്യജ്യോതി പ്രയാണം ഉദ്ഘാടനം മാഹി എം.എൽ.എ ഡോ.വി. രാമചന്ദ്രൻ നിർവഹിച്ചു. ജ്ഞാനോദയ യോഗം പ്രസിഡൻറ് കണ്ട്യൻ ഗോപി അധ്യക്ഷത വഹിച്ചു. ബോധി തീർഥസ്വാമികൾ ജ്യോതി പകർന്ന് അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ പ്രചാരണ സഭ കണ്ണൂർ ജില്ല പ്രസിഡൻറ് മോഹനൻ പൊന്നേമ്പത്ത്, ഭക്തി സംവർധിനി യോഗം ഡയറക്ടർ ജ്യോതിപ്രകാശ്, മുരിേങ്ങാളി രവീന്ദ്രൻ, എസ്.എൻ.ഡി.പി ഇൻസ്പെക്ടിങ് ഒാഫിസർ പി.സി. രഘുറാം, സ്വാമി പ്രേമാനന്ദ, രവീന്ദ്രൻ പൊയിലൂർ എന്നിവർ സംസാരിച്ചു. സി.ഗോപാലൻ സ്വാഗതവും പി.കെ.ജി. വടക്കുമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.