മാഹി: നിർദിഷ്ട തലശ്ശേരി-മാഹി ബൈപാസിലെ അഴിയൂർ ഭാഗത്തെ ഭൂവുടമകൾ സ്ഥലമെടുപ്പ് സർവേനടപടി തടഞ്ഞു. ചൊവ്വാഴ്ച ഉച്ച 12ഒാടെ വടകര ലാൻഡ് അക്യുസിഷൻ തഹസിൽദാറുടെ ഓഫിസിൽനിന്നെത്തിയ ആറംഗ റവന്യൂ ഉദ്യോഗസ്ഥസംഘത്തെയാണ് തടഞ്ഞത്. വിപണിവിലയും പുനരധിവാസവും മുൻകൂർ ലഭിക്കാതെ ഒരു സർവേയും നടത്താൻ അനുവദിക്കില്ലെന്ന് സ്ഥലത്തെത്തിയ അഴിയൂർ ബൈപാസ് കർമസമിതി നേതാക്കളായ ഷുഹൈബ് അഴിയൂർ, എം. റാസിഖ്, രാജേഷ് അഴിയൂര്‍, കെ.പി. ഫർസല്‍ എന്നിവർ പറഞ്ഞു. തുടർന്ന് ഏെറനേരം ഉദ്യോഗസ്ഥരും കർമസമിതി നേതാക്കളും തമ്മിൽ തർക്കം നടന്നു. ഒടുവിൽ ഉദ്യോഗസ്ഥസംഘം സർവേ നിർത്തുകയായിരുന്നു. സമരത്തിെൻറ ഭാഗമായി ലാൻഡ് അക്യുസിഷൻ ഓഫിസിൽ നടന്ന രേഖസമർപ്പണം ഭൂവുടമകൾ ബഹിഷ്കരിച്ചിരുന്നു. സമരം ചെയ്യുന്ന സംഘടനകളുമായി അധികൃതർ ചർച്ചക്ക് തയാറാകണമെന്ന് കർമസമിതി സംസ്ഥാനസമിതി അംഗം പ്രദീപ് ചോമ്പാല, ജില്ല കൺവീനർ എ.ടി. മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.