ജീപ്പ്​ ഡ്രൈവർ വെടിയേറ്റ്​ മരിച്ചു

മടിക്കേരി: ടൂറിസ്റ്റ് ജീപ്പ് ഡ്രൈവറെ വെടിവെച്ച് കൊന്നു. മടിക്കേരിക്കടുത്ത് മുേക്കാട്ലു എന്ന സ്ഥലത്താണ് സംഭവം. മാദാപ്പൂർ സ്വദേശി കെ.യു. രഞ്ജൻ പൂവയ്യയാണ് (47) അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ വീട്ടിലെ ഷെഡിൽ ജീപ്പിൽ ഡീസൽ നിറക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. ഭാര്യ: ശാന്തി. മക്കൾ: മിഥുൻ, മേഘന. സഹോദരൻ: ഇൗരപ്പ. സോമവാർപേട്ട പൊലീസ് കേസെടുത്തു. യുവാവ് തൂങ്ങിമരിച്ച നിലയിൽ വീരാജ്പേട്ട: മഞ്ചുനാഥ നഗറിലെ നവീനിനെ (20) വീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിട്ടങ്കാലയിലെ റിസോർട്ട് ജീവനക്കാരനാണ്. വീരാജ്േപട്ട ടൗൺ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.