മാഹി: തലശ്ശേരി --മാഹി ബൈപാസിലെ മാഹിയിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം യാഥാർഥ്യമാക്കാൻ വർഷങ്ങളായി പ്രവർത്തിച്ചവരെയെല്ലാം പരിഹസിച്ച് അവകാശവാദം ഉന്നയിച്ച് ചിലർ രംഗത്തുവന്നത് അങ്ങേയറ്റം തരംതാണ രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി കുറ്റപ്പെടുത്തി. നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. നാരായണസാമി കർമസമിതി ഭാരവാഹികളെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറിയതെന്നും യോഗം കുറ്റപ്പെടുത്തി. വ്യാജ പ്രചാരണങ്ങൾ തുറന്നുകാണിക്കാൻ 26ന് വൈകീട്ട് 5.30ന് പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വിശദീകരണ പൊതുയോഗം നടത്തും. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സംസാരിക്കും. യോഗത്തിൽ പ്രസിഡൻറ് സത്യൻ കുനിയിൽ അധ്യക്ഷത വഹിച്ചു. വിജയൻ പൂവ്വച്ചേരി, കാട്ടിൽ ശശിധരൻ, കെ.പി. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.