തല​േ​ശ്ശരിയിൽ പാതയോരം​ കൈയടക്കി ബൈക്കുകൾ; കാൽനടക്കാർക്ക് പെരുവഴി

തലശ്ശേരി: പുതിയ ബസ്സ്റ്റാൻഡ് ഒാേട്ടാറിക്ഷ സ്റ്റാൻഡിന് സമീപം പാത കീഴടക്കി ഇരുചക്ര വാഹന പാർക്കിങ്. ഇത് കാൽനടക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. തലശ്ശേരിയിൽനിന്ന് ട്രെയിനിൽ കയറാൻ എത്തുന്നവരാണ് പതിവായി ഇവിടെ ബൈക്കുകൾ നിർത്തിയിടുന്നത്. രാവിലെ ട്രെയിൻ യാത്രക്കെത്തുന്നവരുടെ വണ്ടികൾ രാത്രി വൈകുവോളം ഇവിടെ കിടക്കും. ഇവക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടി വേണം കാൽനടക്കാർ പോകാൻ. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഇൗടാക്കുന്നതിനാലാണ് പലരും ബൈക്കുകൾ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിർത്തുന്നത്. ഇതുമൂലം ഒാേട്ടാക്കാർക്കും പാർക്കിങ്ങിന് സ്ഥലം നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. ബസ്സ്റ്റാൻഡ് പരിസരത്തെ മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ ചരക്കിറക്കാനെത്തുന്ന ലോറികളും വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും കാൽനടക്കാർക്ക് മാർഗതടസ്സം സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. അവധി ദിവസങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. മുനിസിപ്പൽ അധികൃതരും ട്രാഫിക് പൊലീസും സദാസമയവും ഇൗ ഭാഗത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകുന്നില്ല. അനധികൃത കച്ചവടവും ഇവിടെ തകൃതിയാണ്. മുനിസിപ്പാലിറ്റിയുടെ ലൈസൻസ് പോലുമില്ലാത്ത കച്ചവടക്കാരും ഒറ്റനമ്പർ ചൂതാട്ടക്കാരും സ്ഥലം കൈയേറുന്നതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.