കോൺഗ്രസിനെ കൂട്ടുപിടിച്ച് െതരഞ്ഞെടുപ്പിനില്ല -പിണറായി വിജയൻ തലശ്ശേരി: കോൺഗ്രസിനെ കൂട്ടുപിടിച്ചുള്ള െതരഞ്ഞെടുപ്പ് ഇടതുപക്ഷവും സി.പി.എമ്മും ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതക്കെതിരെ ബഹുജനക്കൂട്ടായ്മയല്ലാതെ രാഷ്ട്രീയകൂട്ടായ്മ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി -പാറപ്രത്ത് സംഘടിപ്പിച്ച പാറപ്രം സമ്മേളനത്തിെൻറ 78ാമത് വാർഷികാചരണ പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നയങ്ങൾ നടപ്പാക്കലാണ് രാഷ്ട്രീയകൂട്ടായ്മയുടെ ആവശ്യം. നവ ഉദാരവത്കരണനയങ്ങൾ നമ്മുടെ രാജ്യത്ത് നടപ്പാക്കിയത് മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറാണ്. ബി.ജെ.പിയും പിന്തുടരുന്നത് ഇതേ നയമാണ്. ഇത്തരം നയങ്ങൾക്കെതിരായ നിലപാടാണ് സി.പി.എമ്മിനുള്ളത്. അതിനാൽ നവ ഉദാരവത്കരണനയങ്ങളെ ചെറുത്തുതോൽപിക്കാൻ കോൺഗ്രസിനെ കൂട്ടുപിടിച്ചതുകൊണ്ട് കാര്യമില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ സി.പി.എമ്മിനെതിരെ വിമർശനമുന്നയിക്കുന്നുണ്ട്, അതിൽ കാര്യമില്ല. കോൺഗ്രസ് നയങ്ങൾ തിരുത്തുകയാണ് ആദ്യം വേണ്ടത്. എന്നാൽ, വർഗീയതക്കെതിരെ വിശാലമായ ബഹുജനമുന്നേറ്റം ഉയർത്തിക്കൊണ്ടുവരാൻ സി.പി.എമ്മിെൻറ ഭാഗത്തുനിന്ന് ഇടപെടലുണ്ടാവുമെന്നും പിണറായി പറഞ്ഞു. ആർ.എസ്.എസ് അക്രമം നടത്തുകയും എന്നാൽ, സി.പി.എമ്മിനെ അക്രമകാരികളാക്കി ചിത്രീകരിച്ച് രാജ്യവ്യാപകമായി പ്രചാരണം നടത്തുകയുമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. ജയരാജൻ, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ, പുഞ്ചയിൽ നാണു, പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ, കെ.കെ. രാജീവൻ, വി. ലീല, ടി. അനിൽ, കെ.കെ. രാഘവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.