തളിപ്പറമ്പ്: കണികുന്ന് സോമേശ്വരത്തെ സി.എച്ച്. മാധവൻ ഗുരുസ്വാമിക്ക് രാജരാജേശ്വര ക്ഷേത്രാങ്കണത്തിൽ ശിഷ്യഗണങ്ങൾ നൽകിയ ആദരം ഡോ. ആർ.സി. കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. രാജരാജേശ്വര ക്ഷേത്രം തന്ത്രി ഇ.പി. കുബേരൻ നമ്പൂതിരി സ്‌നേഹാദര കമ്മിറ്റിയുടെ ഉപഹാരമായ അയ്യപ്പവിഗ്രഹം മാധവൻ ഗുരുസ്വാമിക്ക് സമ്മാനിച്ചു. ടി.ടി.കെ. ദേവസ്വം പ്രസിഡൻറ് കെ.കെ. മഹേശ്വരൻ നമ്പൂതിരി പൊന്നാട അണിയിച്ചു. സ്‌നേഹാദര കമ്മിറ്റി ചെയർമാൻ ഇ.വി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്‌സൺ വത്സല പ്രഭാകരൻ, ടി.ടി.കെ. ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസർ എം. നാരായണൻ നമ്പൂതിരി, നവീകരണ കമ്മിറ്റി സെക്രട്ടറി ടി.സി. രമേശൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി പി. രാമചന്ദ്രൻ, സ്‌നേഹാദര കമ്മിറ്റി കൺവീനർ രാഹുൽ ദാമോദരൻ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു. മാധവൻ ഗുരുസ്വാമിയുടെ മകളും സംഗീതാധ്യാപികയുമായ സുനന്ദ കീർത്തനം ആലപിച്ചു. മാധവൻ ഗുരുസ്വാമി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.