കെ. കരുണാകര​െൻറ ചരമവാർഷികത്തിൽ നേതാക്കൾ 'സ്​നേഹവീട്ടിൽ' ഒത്തുകൂടി

കാഞ്ഞങ്ങാട്: കെ. കരുണാകര​െൻറ ഏഴാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലത്തറ 'സ്നേഹവീട്ടിൽ' നേതാക്കൾ ഒത്തുകൂടി. എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ ഏറെ നേരം ചെലവഴിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, നാരായണൻ അമ്പലത്തറ, നോയൽ ടോം ജോസ്, പത്മരാജൻ എന്നിവർ സംസാരിച്ചു. അനുസ്മരണസമിതി ജില്ല ചെയർമാൻ വിനോദ് കുമാർ പള്ളയിൽവീട് സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.