കണ്ണൂർ-ബംഗളൂരു എക്സ്പ്രസ് വഴിമാറ്റം: യാത്രക്കാർക്ക് നേട്ടമില്ല രവീന്ദ്രൻ രാവണേശ്വരം കാസർകോട്: കണ്ണൂർ--കാർവാർ-ബംഗളൂരു എക്സ്പ്രസിെൻറ ഫെബ്രുവരി 10 മുതൽ നടപ്പാക്കാൻ തീരുമാനിച്ച വഴിമാറ്റം യാത്രക്കാർക്ക് ഗുണംചെയ്യില്ല. കണ്ണൂർ, കാസർകോട് ജില്ലകളിലെ യാത്രക്കാർക്ക് ബംഗളൂരുവിലേക്കും തിരിച്ചും പകൽ നഷ്ടമാവാതെ യാത്രചെയ്യാവുന്ന ഏക ട്രെയിനാണിത്. ആഴ്ചയിൽ നാലുദിവസം ശ്രാവണബലഗോള വഴിയാക്കിയതാണ് പ്രധാനമാറ്റം. 79 കി.മീ. ദൈർഘ്യം കുറയുമെന്നതാണ് നേട്ടമായി അവകാശപ്പെടുന്നത്. പുതുക്കിയ സമയപ്രകാരം രാത്രി 7.15ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ മംഗളൂരു എത്തുന്നത് 10.45 മണിക്കൂർ സമയമെടുത്ത് രാവിലെ ആറിനാണ്. അതേസമയം, ഇൗ വഴിയിൽ പകൽസമയം പുറപ്പെടുന്ന െട്രയിനുകൾ ഒമ്പതു മണിക്കൂർകൊണ്ട് മംഗളൂരുവിലെത്തും. ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന സമയം രാവിലെ ഒമ്പതാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചില്ല. മംഗലാപുരത്ത് പുലർച്ചെ ആറിന് എത്തുന്ന വണ്ടി 20 മിനിറ്റ് ജങ്ഷനിലും 20 മിനിറ്റ് സെൻട്രലിലും പിടിച്ചിടുന്നു. തുടർന്ന് 6.40ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ടാൽ പയ്യന്നൂരിൽ ഒരുമണിക്കൂർ പിടിച്ചിടും. ഇൗസമയം ഷൊർണൂർ ഭാഗത്തേക്ക് പുറപ്പെടുന്ന എഗ്മോർ, ഏറനാട് െട്രയിനുകൾക്കുവേണ്ടിയാണിത്. കണ്ണൂരിൽ ട്രാക്കില്ലാത്തതാണ് കാരണമെന്ന് പറയുന്നു. എല്ലാ പ്രഭാത ട്രെയിനുകളും പോയശേഷം രാവിലെ 10നാണ് ബംഗളൂരു സിറ്റി എക്സ്പ്രസ് കണ്ണൂരിലെത്തുക. നിലവിൽ രാത്രി എട്ടിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് കണ്ണൂരിലെത്തുന്ന െട്രയിൻ രണ്ടിടത്തായി രണ്ടുമണിക്കൂറോളം പിടിച്ചിടുന്നത് യാത്രക്കാർക്ക് ദുരിതമാകും. ബംഗളൂരു സിറ്റി എക്സ്പ്രസിലെ യാത്രക്കാർ മംഗളൂരുവിലും പയ്യന്നൂരിലുമിറങ്ങി ആദ്യം പോകുന്ന ട്രെയിനുകളിൽ കയറിയേക്കും. അത് ക്രമേണ യാത്രക്കാരുടെ എണ്ണത്തിൽ കുറവു വരുത്തുമെന്ന ആശങ്കയുണ്ട്. ബൈന്ദൂർ പാസഞ്ചറിെൻറ പിന്നാലെ ബംഗളൂരു സിറ്റി എക്സ്പ്രസും നിർത്തലാക്കാൻ ഇത് കാരണമാകുമെന്നും ആശങ്കയുയർന്നിട്ടുണ്ട്. 16512/16514 ബംഗളൂരു സിറ്റി എക്സ്പ്രസ് ഞായർ മുതൽ ബുധൻ വരെ ദിവസങ്ങളിലാണ് ശ്രാവണബലഗോള വഴി പോവുക. കണ്ണൂർ മുതൽ ഹാസൻ വരെ നിലവിലെ സമയത്തിൽ മാറ്റമില്ല. മൈസൂരു ഡിവിഷെൻറ താൽപര്യമാണ് മാറ്റത്തിന് കാരണമെന്ന് പറയുന്നുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ട്രെയിൻ നമ്പർ 16517/16523 പഴയ സമയപ്രകാരം മൈസൂരു വഴി പോവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.