കാസർകോട്: പൊലീസിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ക്ലബുകളുടെ കൂട്ടായ്മയായ സഹൃദയയുടെ ജില്ലതല മത്സരങ്ങൾ ജനുവരി 13, 14 തീയതികളിൽ നടക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, കബഡി, ഷട്ടില്‍ ബാഡ്മിൻറൺ, കമ്പവലി മത്സരങ്ങള്‍ ജനുവരി മൂന്ന് മുതൽ നടക്കും. പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ക്ലബുകൾ തമ്മിലുള്ള കലാമത്സരങ്ങളില്‍ വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് ജില്ല മത്സരങ്ങൾ 13, 14 തീയതികളിലും നടത്തും. പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു നിന്ന് മതേതര ഘോഷയാത്രയും സാംസ്കാരികസംഗമവും കലാപരിപാടികളും നടത്തും. ക്ലബിെൻറ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലനവും തൊഴിൽ ബോധവത്കരണ ക്ലാസുകളും നടക്കുന്നതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.