നിർധന വൃക്കരോഗികൾക്ക് സൗജന്യചികിത്സ- ^മുഖ്യമന്ത്രി നാരായണസ്വാമി

നിർധന വൃക്കരോഗികൾക്ക് സൗജന്യചികിത്സ- -മുഖ്യമന്ത്രി നാരായണസ്വാമി മാഹി: സംസ്ഥാനത്തെ നിർധന വൃക്കരോഗികളുടെ ചികിത്സാചെലവ് മുഴുവനായും സർക്കാർ വഹിക്കുമെന്ന് പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി പറഞ്ഞു. അബൂദബി--മാഹി വെൽഫെയർ അസോസിയേഷനും തണൽ വടകരയും ചേർന്ന് മാഹി മൈതാനത്തിന് സമീപം സ്ഥാപിച്ച കമ്യൂണിറ്റി ഡയാലിസിസ് സ​െൻറർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവു ഡയാലിസിസ് മെഷീൻ സ്വിച്ച് ഓൺ ചെയ്തു. ആർ.ഒ പ്ലാൻറ് പ്രവാസി വ്യവസായി പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനംചെയ്തു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. മുൻ മന്ത്രി ഇ. വത്സരാജ്, അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, പാറക്കൽ അബ്ദുല്ല എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ, ഹെൽത്ത് ഡയറക്ടർ ഡോ. കെ.വി. രാമൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി.കെ. രാകേഷ്, എ.വി. ചന്ദ്രദാസൻ, ഇ.ടി. അയൂബ്, മാഹി കാരുണ്യ സൊസൈറ്റി പ്രസിഡൻറ് എം.പി. ശിവദാസൻ, സി.എച്ച്. നദീർ, മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രമേശ് പറമ്പത്ത്, സി.പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് സത്യൻ കുനിയിൽ, മുസ്ലിംലീഗ് മാഹി പ്രസിഡൻറ് ഇ. ഷറഫുദ്ദീൻ, എസ്.പി. അബ്ദുൽറഹ്മാൻ, അസോസിയേഷൻ പ്രസിഡൻറ് എൻജിനീയർ അബ്ദുറഹ്മാൻ, പി.കെ.വി. സക്കീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.