കണ്ണൂർ: നാടിെൻറ വികസനത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വൈദഗ്ധ്യപൂർവം കരുത്തുപകര്‍ന്ന നേതാവായിരുന്നു ലീഡർ കെ. കരുണാകരനെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരൻ പറഞ്ഞു. കെ. കരുണാകരെൻറ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന-രാഷ്ട്രീയകാര്യങ്ങളിൽ അസാധ്യമായതൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വതസിദ്ധമായ ചിരിയിലൂടെ എല്ലാം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിെൻറ ശൈലി. മാള കഴിഞ്ഞാല്‍ കരുണാകരന് മലബാറിനോടാണ് താല്‍പര്യം. മലബാര്‍ മേഖലയില്‍ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന താൽപര്യം മറക്കാനാവില്ല. മുഴപ്പിലങ്ങാട്ടെ ഡ്രൈവ് ഇന്‍ ബീച്ച് ആദ്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ അതിെൻറ അനന്തസാധ്യതകളെ കുറിച്ച് പറയുകയും ബീച്ചിനെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ വേണ്ടി തുടക്കംകുറിക്കുകയും ചെയ്തത് കരുണാകരനായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണൻ, അഡ്വ. സജീവ് ജോസഫ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ എം. നാരായണൻകുട്ടി, അഡ്വ. മാര്‍ട്ടിൻ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.