പാലക്ക് കുറിയിടൽ

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതിക്കാവിൽ ഫെബ്രുവരി ആറു മുതൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള ചടങ്ങ് നടന്നു. ആചാരസ്ഥാനികർ മഞ്ഞൾകുറിയിട്ട മരം കാവിലെത്തിച്ചു. കോയ്മമാർ, ആചാരക്കാർ, വാലിയക്കാർ, സംഘാടകസമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കന്നിക്കലവറ, നാലിലപ്പന്തൽ എന്നിവയുടെ തൂണുകളും വാതിലുകളും പാലമരംകൊണ്ടാണ് നിർമിക്കുക. പത്തോളം പാലമരത്തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തിക്കും തുടക്കംകുറിച്ചു. കന്നിക്കലവറക്ക് കുറ്റിയടിക്കൽ 24ന് രാവിലെ 10നും 10.20നും ഇടയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.