മോ​േട്ടാർ വ്യവസായ സംരക്ഷണസമിതി ജില്ലതല പ്രചാരണ വാഹനജാഥ

കണ്ണൂര്‍: മോട്ടോര്‍ വ്യവസായ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഡിസംബർ 27, 28, 29 തീയതികളില്‍ ജില്ലതല പ്രചാരണ വാഹനജാഥ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് മേഖല കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക, വ്യവസായവിരുദ്ധ, തൊഴിലാളിവിരുദ്ധ, ദേശവിരുദ്ധ മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവര്‍ധന തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. 27ന് വൈകീട്ട് 4.30ന് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻറ് പരിസരത്ത് സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. 29ന് കണ്ണൂര്‍ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തു നടക്കുന്ന സമാപന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ കെ. ജയരാജനാണ് ജാഥാ ക്യാപ്റ്റൻ. വാര്‍ത്തസമ്മേളനത്തില്‍ എം.വി. വത്സന്‍, കെ. ജയരാജന്‍, താവം ബാലകൃഷ്ണന്‍, രാജ്കുമാര്‍ കരുവാരത്ത്, കെ. ഭാസ്‌കരന്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.