ഇരിട്ടി: ലൈംഗികപീഡനത്തെ തുടർന്ന് ഇരിട്ടിക്കടുത്ത് 70കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡി.എൻ.എ ഫലം അറസ്റ്റിലായ പ്രതിയുേടതാണെന്ന് ശാസ്ത്രീയപരിശോധനയിൽ തെളിഞ്ഞു. കഴിഞ്ഞ മാർച്ച് 30നാണ് പയഞ്ചേരി വികാസ് നഗറിലെ വയോധിക പീഡനത്തെ തുടർന്നുണ്ടായ മേനാവിഷമത്തിൽ ബന്ധുവീട്ടിലെത്തി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഇരിട്ടി ഡിവൈ.എസ്.പി പ്രജിഷ് തോട്ടത്തിലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആറളത്തെ മാവിലവീട്ടിൽ പി.എം. രാജീവനെ (45) അറസ്റ്റ് ചെയ്തിരുന്നു. വയോധികയുടെ മരണം സ്വാഭാവികമാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റ് മോർട്ടത്തിൽ ഇവർ പീഡനത്തിനിരയായെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജീവൻ അറസ്റ്റിലാകുന്നത്. വയോധികയുടെ ശരീരത്തിൽനിന്ന് ലഭിച്ച സ്രവങ്ങളാണ് െപാലീസ് ഡി.എൻ.എ പരിശോധനക്കയച്ചത്. ഇത് രാജീവേൻറതാണെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. സാഹചര്യത്തെളിവുകളെല്ലാം പ്രതിക്ക് എതിരായിരുന്നു. ഡി.എൻ.എ ഫലം അനുകൂലമായതോടെ കേസ് വേഗത്തിൽ തെളിയിക്കാൻ കഴിയുമെന്ന് അന്വേഷണസംഘം പറഞ്ഞു. വയോധികയുടെ മകൻ ഡി.ജി.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.