തെരുവുനായുടെ കടിയേറ്റ്​ 12 പേർക്ക്​ പരിക്ക്​

തലശ്ശേരി: പാനൂർ പൂക്കോംതെരുവിലും തലശ്ശേരിയിലും തെരുവുനായ്ക്കളുടെ കടിയേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 12 പേർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പാനൂരിലെ പഴകിയ പീടികയിൽ ആയിഷ (40), ഫാത്തിഹ വീട്ടിൽ വഫിയ (രണ്ട്), ശ്രീനിലയത്തിൽ പ്രീതി (43), കോറോത്ത് താഴെ കുനിയിൽ പ്രമോദ് (30), മഠത്തിൽ വീട്ടിൽ ലീല (49), കൊല്ലമ്പത്ത് വീട്ടിൽ അസ്റ (15), ചൊക്ലിയിലെ കളത്തിൽ വീട്ടിൽ കിരൺ ബാബു (28), പൂക്കോം സ്വദേശികളായ തയ്യുള്ളതിൽ അനിരുദ്ധ് (11), വാണിയൻറവിട ദേവകി (64), വില്യാപ്പള്ളിയിലെ ബാലുശ്ശേരി ഹൗസിൽ ജിലീഷ് (41), അണിയാരത്തെ നെല്ലിയുള്ളപറമ്പത്ത് ഹൗസിൽ ബിനിഷ (18), തലശ്ശേരി സീതിസാഹിബ് റോഡിലെ കോവ്വുമ്മൽ വീട്ടിൽ ഷാറോൺ (ആറ്) എന്നിവർക്കാണ് തെരുവുനായുടെ കടിയേറ്റത്. ആയിഷക്ക് മുഖത്താണ് കടിയേറ്റത്. മറ്റുള്ളവർക്കെല്ലാം കൈകാലുകൾക്കാണ് പരിക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.