ഗൃഹനാഥൻ മേൽക്കൂരയിൽനിന്ന്​ വീണുമരിച്ചു

കല്യാശ്ശേരി: അയൽപക്ക വീടി​െൻറ അറ്റകുറ്റപ്പണി നടത്താനായി ശ്രമദാനത്തിനെത്തിയ . മാങ്ങാട് തേറാറമ്പ് ക്ഷേത്രത്തിന് സമീപത്തെ നാദോരൻ വിജയൻ(53) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. തൊട്ടടുത്ത വീടി​െൻറ മേൽക്കൂരയുടെ ഓട് മാറ്റിവെക്കുന്നതിനിടയിലാണ് വിജയൻ വീണത്. കഴുത്തിന് സാരമായി പരിക്കേറ്റ ഇയാളെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വഴിയിൽവെച്ചാണ് മരിച്ചത്. ഏതാനും മാസം മുമ്പാണ് വിജയൻ ഗൾഫിൽ നിന്നും നാട്ടിൽ വന്നത്. അടുത്ത് ഗൾഫിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു. മാങ്ങാട്ടെ പരേതനായ നാരായണ​െൻറ മകനാണ്. മാതാവ്: യശോദ. ഭാര്യ: ശ്രീജ. മക്കൾ: ചൈതന്യ, വൈഷണവ്. സഹോദരങ്ങൾ: നളിനി, ജയനി, കരുണൻ, പരേതനായ രാജൻ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ച ഒരുമണിക്ക് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.