കൈത്തറി വിപണനമേള

കണ്ണൂര്‍: ക്രിസ്മസ് കൈത്തറി വസ്ത്രപ്രദര്‍ശനവും വിപണനമേളയും െപാലീസ് മൈതാനിയില്‍ ബുധനാഴ്ച തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍, കൈത്തറി ആൻഡ് ടെക്‌സ്ൈറ്റല്‍ വകുപ്പ്, ജില്ല വ്യവസായകേന്ദ്രം, കൈത്തറി വികസനസമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് മേള. വൈകീട്ട് 3.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കൈത്തറി ഉൽപന്നങ്ങളായ കൈത്തറി മുണ്ട്, ഷര്‍ട്ട് പീസ്, റെഡിമെയ്ഡ് ഷര്‍ട്ട്, സെറ്റ് മുണ്ട്, ചുരിദാര്‍ മെറ്റീരിയല്‍, കൈത്തറി ബാഗുകള്‍, ലാപ്‌ടോപ് ബാഗുകള്‍ തുടങ്ങിയവ ഇത്തവണത്തെ പ്രത്യേകതകളാണ്. 24വരെ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റില്‍ സാധനങ്ങള്‍ ലഭ്യമാകും. മേള 31ന് സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ സി. രമേശൻ, കെ.വി. ജയരാജന്‍, ടി.കെ. ലിനീഷ്, പി. ഷൈജു, കെ.പി. സന്തോഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.