മൊബൈല്‍ ആപ് നിർമിക്കാനും സ്‌കൂള്‍ കുട്ടിക്കൂട്ടം

കാസർകോട്: മൊബൈല്‍ ആപ് നിർമിക്കാന്‍ ഇനി സ്‌കൂള്‍ കുട്ടികളും. ജില്ലയിലെ രണ്ടായിരത്തോളം 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങളാണ് ക്രിസ്മസ് അവധിക്കാലത്ത് മൊബൈല്‍ ആപ് നിർമാണം പരിശീലിക്കുന്നത്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) നേതൃത്വം നല്‍കുന്ന പരിശീലനം ഈ മാസം 27 മുതല്‍ 30വരെയാണ്. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കായി നടത്തിയ 'ഇ@ഉത്സവ് 2017' ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് തുടര്‍പരിശീലനമായാണ് ക്യാമ്പ്. ജില്ലയിലെ ഏഴു സബ്ജില്ലയിലായി തെരഞ്ഞെടുത്ത 75 സ്‌കൂളുകളിലാണ് പരിശീലനം നടക്കുക. സംസ്ഥാനത്ത് ആകെ 30,000 കുട്ടികളാണ് ഈ ദിവസങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുക്കുക. ഇേതാടനുബന്ധിച്ചുള്ള ജില്ല റിസോഴ്‌സ് അധ്യാപകരുടെ പരിശീലനം 21, 22 തീയതികളിൽ കൈറ്റ് ജില്ല ഓഫിസിലും കാഞ്ഞങ്ങാട് ദുര്‍ഗ ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.