കുമ്പള: ടൗണിലെ കടകളിൽ പരക്കെ മോഷണം. ഞായറാഴ്ച അർധരാത്രിക്കുശേഷം മീപിരി സെൻററിലാണ് മോഷണം നടന്നത്. കടകൾക്കു പുറത്തുള്ള ബൾബുകളും മറ്റുമാണ് മോഷ്ടിച്ചത്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഔട്ട് ഓഫ് ബ്ലാക്ക്, ഗ്ലാഡിയേറ്റർ എന്നീ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് ഫോക്കസ് ലൈറ്റുകളും ബൾബുകളും താഴെ നിയാസ് സ്റ്റോറിന് പുറത്തുള്ള ബൾബുകളും ഒന്നാംനിലയിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന സലൂണിെൻറ ഫ്ലക്സ്ബോർഡ് എന്നിവയാണ് എടുത്തുകൊണ്ടുപോയത്. രണ്ടുമാസം മുമ്പും ഇവിടെ കടകളിൽ മോഷണം നടന്നിരുന്നതായി വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.