കാസർകോട്: ദേളി-ചട്ടഞ്ചാൽ റോഡ് നവീകരണത്തിന് തടസ്സമായ മതിൽ സ്ഥലമുടമ പൊളിച്ചുനീക്കി വീതികൂട്ടാൻ അവസരമൊരുക്കി. പാദൂർ ഇറക്കത്തിനും ചട്ടഞ്ചാലിനും ഇടയിലുള്ള ഭാഗത്ത് റോഡരികിലുണ്ടായിരുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിെൻറ മതിലാണ് സ്ഥലമുടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കിയത്. സ്ഥലം വിട്ടുകിട്ടാത്തതിനാൽ വീതികുറച്ച് നവീകരണ പ്രവൃത്തി നടത്തിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും പൊതുപ്രവർത്തകരും ഇടപെട്ടതിെൻറ അടിസ്ഥാനത്തിൽ മതിൽ പൊളിച്ച് റോഡ് നവീകരണത്തിന് സൗകര്യമൊരുക്കാൻ സ്ഥലമുടമ തയാറാവുകയായിരുന്നു. ചെമ്മനാട് പഞ്ചായത്തിൽ ഉൾപ്പെട്ട ചട്ടഞ്ചാൽ-ദേളി റോഡിൽ വീതികുറഞ്ഞതിനാൽ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുന്നുവെന്നും ഇൗ ഭാഗത്ത് ഒാവുചാൽ ഇല്ലാതെയാണ് നവീകരണം നടപ്പാക്കിയതെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരിൽ ചിലർ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.