പയ്യന്നൂർ: കണ്ണൂർ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി സി.ഐ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ഐ.ജി മഹിപാൽ യാദവ്, ജില്ല പൊലീസ് സൂപ്രണ്ട് ശിവ വിക്രം എന്നിവരുൾപ്പെട്ട യോഗമാണ് അന്വേഷണ പുരോഗതി വിലയിരുത്തിയത്. കേസിലെ തെളിവുകളും മറ്റും സി.ഐ ആസാദ് ഐ.ജിയെയും എസ്.പിയെയും അറിയിച്ചു. അന്വേഷണം ഊർജിതമാക്കി പ്രതികളെ കണ്ടെത്താനാണ് നിർദേശം. ചീമേനിയിലെ ഉൾപ്പെടെ അടുത്തകാലത്ത് നടന്ന കൊലപാതകങ്ങൾ തെളിയിക്കേണ്ടത് ആഭ്യന്തര വകുപ്പ് അഭിമാനപ്രശ്നമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ കൊലപാതകങ്ങളിലെ പ്രതികളെ അടിയന്തരമായി പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് വകുപ്പ്. അതിനിടെ, നൗഫൽ കേസിൽ അന്വേഷണം ചെറുവത്തൂർ കേന്ദ്രീകരിച്ച് തുടരുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചില്ലെന്നാണറിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.