ആധുനിക അറബിക് സാഹിത്യകൃതികളെ സമൂഹ മാധ്യമങ്ങൾ ജനകീയമാക്കി -ഡോ. ആദിൽ സലാം തലശ്ശേരി: സമൂഹമാധ്യമങ്ങളുടെ വ്യാപനം അറബിക് ഭാഷയും സാഹിത്യവും സാധാരണക്കാരിൽ സ്വാധീനം ചെലുത്താൻ പങ്കുവഹിച്ചതായി ഹൈദരാബാദ് ഇന്ത്യൻ ആൻഡ് ഫോറിൻ ലാംഗ്വേജ് യൂനിവേഴ്സിറ്റിയിലെ ഡോ. ആദിൽ സലാം പറഞ്ഞു. അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ അറബിക് ബിരുദപഠനത്തിെൻറ സുവര്‍ണജൂബിലി ആഘോഷവും ദേശീയ സെമിനാറും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അറബ്ലോകത്ത് ദൃശ്യമാവുന്ന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് സാമൂഹികമാധ്യമങ്ങളുടെ സ്വാധീനമാണ്. അവിടങ്ങളിലെ സ്ത്രീ ശാക്തീകരണ സംരംഭങ്ങൾക്ക് വേഗത കൂട്ടിയതും സാമൂഹികമാധ്യമങ്ങളാണെന്നും 'സാമൂഹികമാധ്യമ യുഗത്തിലെ അറബിക് സാഹിത്യം' എന്ന വിഷയം അവതരിപ്പിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ പ്രഫ. എൻ.എൽ. ബീന അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രഫ. എം. ചന്ദ്രഭാനു, കോളജിലെ വിവിധ വകുപ്പ് മേധാവികളായ പ്രഫ. കെ. സ്മിത, ഡോ. എൻ. രജനി, ഡോ. എ. പ്രകാശ്, പ്രഫ. ഷംന, അലുംനി അസോസിയേഷൻ ചെയർമാൻ എ.പി. അഹമ്മദ്, കോളജ് യൂനിയൻ വൈസ് െചയർപേഴ്സൻ എസ്. ദിവ്യ എന്നിവർ സംസാരിച്ചു. പ്രഫ. പി. ഷഫീഖ് റഹ്മാൻ സ്വാഗതവും ഡോ. ടി. മുഹമ്മദ് സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. 20 പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന ദേശീയ സെമിനാർ പൂർവവിദ്യാർഥി കൂട്ടായ്മയോടെ ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.