കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ സി.പി.എം ആസൂത്രിത അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭപരിപാടികളുടെ ആദ്യപടിയായി 20ന് കണ്ണൂരിൽ പ്രതിഷേധകൂട്ടായ്മ നടത്തും. രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒന്നു വരെ സ്റ്റേഡിയം കോര്‍ണറിൽ നെഹ്‌റു പ്രതിമക്ക് സമീപം ജില്ല കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. സി.പി.എമ്മിനനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചമച്ച് അറസ്റ്റ്ചെയ്ത് ജയിലിലടക്കുകയാണ്. പൊലീസിെൻറ ഏകപക്ഷീയ നടപടിക്കെതിരെ ജില്ല പൊലീസ് മേധാവിയെ യു.ഡി.എഫ് നേതാക്കൾ നേരിൽ കണ്ട് പരാതിപ്പെട്ടിട്ട് ആഴ്ചകളായിട്ടും ഒരു നടപടിയുമുണ്ടായില്ല. തികഞ്ഞ അനാസ്ഥയാണ് പൊലീസ് കാട്ടുന്നത്. പ്രതികളായ സി.പി.എമ്മുകാരെ തൊടാൻ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ കല്ലായി, പി.കെ. കുഞ്ഞിമുഹമ്മദ്, അഡ്വ. അബ്ദുൽ കരീം, വി.പി. വമ്പന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.