അഞ്ചരക്കണ്ടി: കണ്ണൂർ മെഡിക്കൽ കോളജ് ഹോസ്റ്റലിൽനിന്ന് പരിസരത്തേക്ക് മാലിനജലം ഒഴുക്കുന്നുവെന്നാരോപിച്ച് പരിസര വാസികൾ വീണ്ടും സമരത്തിലേക്ക്. ഹോസ്റ്റൽ ഉപരോധമടക്കമുള്ള പരിപാടികൾ അടുത്ത ദിവസം നടക്കും. ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിൽനിന്ന് മലിനജലം ഒഴുക്കിവിടുന്നതിനാൽ നാൽപതോളം കുടുംബങ്ങൾ ദുരിതത്തിലാണ്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ കോളജിലേക്ക് മാർച്ച് നടത്തുകയും ചർച്ച നടത്തുകയും ചെയ്തിട്ടും പരിഹാരമാകാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. ലൈസൻസില്ലാതെയാണ് കോളജ് പ്രവർത്തിക്കുന്നത്. നിയമപ്രകാരം ലൈസൻസിന് മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതി വേണം. പൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മൂന്ന് പ്രാവശ്യം നോട്ടീസ് നൽകിയെങ്കിലും മറുപടി നൽകാൻ അധികൃതർ തയാറായിട്ടില്ല. മാലിന്യ സംസ്കരണ പ്ലാൻറുണ്ടെങ്കിലും ഫലപ്രദമല്ല. ഉൾഭാഗം പ്ലാസ്റ്ററിടാതെ സിമൻറ് കട്ട കൊണ്ട് നിർമിച്ച ടാങ്കിേലക്കാണ് മലിനജലമൊഴുക്കുന്നത്. മലിനജലം താഴ്ന്നിറങ്ങി വീടുകളിലെ കിണറുകൾ മലിനമാവുകയാണ്. സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി മുഖ്യമന്ത്രി, കലക്ടർ, മനുഷ്യാവകാശ കമീഷൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് നിവേദനം നൽകി. 22ന് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കിണർജലത്തിെൻറ സാമ്പിൾ പരിശോധന നടത്തുമെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.