കലകൾ എന്നും പ്രതിരോധാത്മകം -സച്ചിദാനന്ദൻ പയ്യന്നൂർ: സാഹിത്യം ഉൾപ്പെടെ എല്ലാ കലകളും പ്രതിരോധാത്മകമാണെന്നും ഇടതുകക്ഷികൾ സോഷ്യലിസത്തിൽനിന്ന് വ്യതിചലിക്കുമ്പോൾപോലും അത് പ്രതിരോധം തീർത്തിട്ടുണ്ടെന്നും കവി സച്ചിദാനന്ദൻ. മാതമംഗലത്ത് കേസരി നായനാർ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയെ മൂലധനത്തിെൻറയും ഫാഷിസത്തിെൻറയും കച്ചവട ഉൽപന്നമാക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. മലയാളിയുടെ വായന എപ്പോഴും സാഹിത്യത്തിെൻറ ലാവണ്യം തേടിപ്പോയില്ല. സൗന്ദര്യത്തിെൻറ നീതിയും നീതിയുടെ സൗന്ദര്യവും അവർ ആഗ്രഹിക്കുന്നു. ഒരു സൗവർണപ്രതിഷേധമാണ് എഴുത്ത് എന്ന വൈലോപ്പിള്ളിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. പ്രതിനായകസങ്കൽപം ഒരു നൂറ്റാണ്ടിനു മുമ്പ് അവതരിപ്പിച്ച കഥാകൃത്താണ് കേസരി. കഥയും കവിതയും സാഹിത്യചരിത്രത്തിൽ സഹചാരികളാണ്. ലോക ഇതിഹാസങ്ങളിൽ എല്ലാ കഥകളും കവിതകളാലാണ് എഴുതിയിട്ടുള്ളത്. മനുഷ്യരാശിയുടെ കഥ പറഞ്ഞതും കവിതകളിലൂടെ തന്നെ. കവിയും കഥാകൃത്തും ഒരു ഇറയത്തിരുന്ന് പരസ്പരം കണ്ണിറുക്കി കാണിക്കുന്നു. അതുകൊണ്ടുതന്നെ കഥാകൃത്തിെൻറ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.