ലൈവ് സ്​റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന്​ തുടങ്ങും

കണ്ണൂര്‍: കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നവനീതം ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ 10ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. പി.കെ. ശ്രീമതി എം.പി മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. പ്രതിഭകളെ ടി.വി. രാജേഷ് എം.എൽ.എയും മുന്‍ സംസ്ഥാന പ്രസിഡൻറ് പി.വി. കരുണാകരനെ ആദരിക്കലും എസ്.എസ്.എൽ.സി അവാര്‍ഡ് സമർപ്പണവും സണ്ണിജോസഫ് എം.എൽ.എയും നിര്‍വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചന, ക്വിസ് മത്സരവിജയികള്‍ക്ക് സമ്മാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് വിതരണംചെയ്യും. ഉച്ച 12ന് സുഹൃദ്സമ്മേളനം കെ.എം. ഷാജി എം.എൽ.എയും രണ്ടിന് പ്രതിനിധിസമ്മേളനം മന്ത്രി കെ.കെ. ശൈലജയും ഉദ്ഘാടനംചെയ്യും. 17ന് രാവിലെ 10ന് സംസ്ഥാന കൗൺസിലും ഭാരവാഹി തെരഞ്ഞെടുപ്പും ഹോട്ടൽ മലബാർ െറസിഡൻസിയിൽ നടക്കും. വാർത്തസമ്മേളനത്തിൽ സതീഷ് അൽഫോൺസ്, എ. അസ്മത്തുല്ല ഖാൻ, സി.കെ. ജയരാജൻ, രതീശൻ അരിമ്മൽ, പി. സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.