അശാസ്ത്രീയമായി മണ്ണെടുപ്പ്; സ്‌കൂള്‍മതില്‍ അപകടാവസ്ഥയില്‍

മട്ടന്നൂര്‍: എടയന്നൂര്‍ ഗവ. വൊക്കേഷനല്‍ ഹയർസെക്കൻഡറി സ്‌കൂള്‍മതില്‍ അപകടാവസ്ഥയിലായി. സ്കൂൾ കെട്ടിടത്തോട് ചേര്‍ന്നുള്ള വലിയ മതിലാണ് അപകടാവസ്ഥയിലായത്. ഏറെ ഉയരത്തിലുള്ള കരിങ്കല്‍ മതിലിനോട് ചേര്‍ന്ന് അനധികൃതമായി മെണ്ണടുത്തതാണ് അപകടാവസ്ഥക്ക് കാരണമായത്. വന്‍ താഴ്ചയില്‍ കുഴിയെടുത്തതിനാല്‍ മതില്‍ ഏതു നിമിഷവും തകരുന്ന അവസ്ഥയിലാണ്. സ്‌കൂള്‍ കിണറും ഇതിനടുത്താണുള്ളത്. അശാസ്ത്രീയമായി മണ്ണെടുത്ത് മതില്‍ അപകടാവസ്ഥയിലാക്കിയതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരും പി.ടി.എയും കലക്ടര്‍ക്കും ജില്ല പഞ്ചായത്തിനും പരാതി നല്‍കി. വിത്തും വളവും വിതരണംചെയ്തു മട്ടന്നൂര്‍: കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2017- -18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന പച്ചക്കറിവിത്തും വളവും പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍ വിതരണംചെയ്തു. ടി. രുധീഷ് അധ്യക്ഷതവഹിച്ചു. കെ. പ്രഭാകരൻ, കെ.വി. ഷീജ, ടി. പ്രിയ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.