അഴീക്കോട്: എസ്.ഡി.പി.ഐ-സി.പി.എം സംഘർഷം നടന്ന അഴീക്കോട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിൽ വളപട്ടണം സി.െഎ എം. കൃഷ്ണെൻറ നേതൃത്വത്തിൽ കനത്ത പൊലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച പുലർച്ച മുതൽ അക്രമ സംഭവങ്ങൾക്കുശേഷം മാറിനിൽക്കുന്നവരുടെ പേരുവിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. പുറമെനിന്ന് വന്ന് അക്രമം നടത്താൻ സാധ്യതയുള്ളതിനാൽ മേഖലയിലേക്ക് വരുന്ന വാഹനങ്ങൾ കനത്ത പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.