വീരാജ്പേട്ട: കുടക് ജില്ലയിലെ പ്രധാന നഗരങ്ങളായ മടിക്കേരി, വീരാജ്പേട്ട, കുശാൽനഗർ, നാപോക്ക്, ഗോണിക്കുപ്പ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി. തലക്കാവേരി ക്ഷേത്രം, എരുമാട് ദർഗ, മറ്റ് വിനോദസഞ്ചാര പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മറ്റ് ജില്ലകളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നത്. ആഴ്ചയുടെ അവസാന ദിവസങ്ങളിലും മറ്റ് ഒഴിവുദിവസങ്ങളിലും മടിക്കേരി നഗരം വാഹനങ്ങളാൽ വീർപ്പുമുട്ടും. വീരാജ്പേട്ട നഗരം ദിനേന വികസിക്കുന്നുണ്ടെങ്കിലും പ്രധാന അന്തർസംസ്ഥാനപാതയായ എഫ്.എം.സി റോഡ്, കണ്ണൂർ റോഡ് എന്നിവ വീതികൂട്ടാത്തതുകാരണം പാർക്കിങ് പ്രശ്നമുണ്ട്. കേരളത്തിൽനിന്ന് കണ്ണൂർവഴി വരുേമ്പാഴുള്ള ആദ്യ ടൗൺ എന്ന നിലയിൽ വിനോദസഞ്ചാരത്തിനും മറ്റും വരുന്നവർ പാർക്കിങ് കിട്ടാതെ നിത്യവും വലയുകയാണ്. നഗരത്തെ ചൗക്കിൽനിന്ന് ഇപ്പോൾ താലൂക്ക് ഒാഫിസ് സ്ഥിതി ചെയ്യുന്ന കീർത്തിവരെയുള്ള റോഡ് എട്ടുമീറ്റർ വീതി കൂട്ടുന്ന പദ്ധതി നടപ്പാകാതെകിടക്കുന്നു. ഇൗ റോഡ് നന്നേ വീതികുറഞ്ഞതുകൊണ്ട് നിർത്തിയിട്ട വാഹനങ്ങൾ റോഡിെൻറ പകുതിഭാഗവും കൈയടക്കുന്നു. അന്തർസംസ്ഥാന പാതക്ക് ഇരുവശവും എത്ര മീറ്റർ വിടണമെന്ന് തീരുമാനമെടുക്കാത്തതുകൊണ്ട് പുതുതായി കെട്ടിടം നിർമിക്കുന്നവരും ആശയക്കുഴപ്പത്തിലാണ്. പഴയ കെട്ടിടമുടമകൾ കെട്ടിടങ്ങൾ പൊളിക്കുന്നതിന് സഹകരിക്കാത്തതും പ്രശ്നത്തിന് ഇടയാക്കുന്നുണ്ട്. ഗോണിക്കുപ്പ-നാപോക്ക് നഗരങ്ങളിൽ ബസ്സ്റ്റാൻഡ് സൗകര്യങ്ങൾ ഇല്ലാത്തത് വാഹനത്തിരക്കിന് കാരണമാകുന്നു. ഇൗ രണ്ടു നഗരങ്ങളിലും ബസ്സ്റ്റാൻഡിന് വേണ്ടി പാസായ പദ്ധതികൾ ഇതേവരെ നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.