ഡി.വൈ.എഫ്‌.ഐ നേതാവിനെ മർദിച്ചതായി പരാതി

കൊട്ടിയൂർ: ഡി.വൈ.എഫ്‌.ഐ വെസ്റ്റ് മേഖല സെക്രട്ടറി ജോയലിനെ ഒരുകൂട്ടം സാമൂഹികവിരുദ്ധർ മർദിച്ചതായി പരാതി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നീണ്ടുനോക്കി പാലത്തിനു സമീപം ബൈക്കി​െൻറ വെളിച്ചം മുഖത്ത് അടിച്ചു എന്നാരോപിച്ചാണ് മർദിച്ചതെന്നാണ് പരാതി. പരിക്കേറ്റ ജോയൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് നീണ്ടുനോക്കി ടൗണിൽ പ്രകടനവും നടത്തി. നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിച്ച് യുവാവിനു പരിക്ക് കേളകം: നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിച്ച് യുവാവിനു പരിക്ക്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ജെ.കെ െറസിഡൻസിക്ക് സമീപമാണ് അപകടം. കേളകം ഭാഗത്തേക്കു വരുകയായിരുന്ന കാറിൽ എതിർവശത്തേക്കു പോവുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ചാണപ്പാറ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. ഇയാളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.