ആനക്കൊമ്പ​ുമായി നാലംഗ സംഘം പെരിന്തൽമണ്ണയിൽ അറസ്​റ്റിൽ

ആനക്കൊമ്പുമായി നാലംഗ സംഘം പെരിന്തൽമണ്ണയിൽ അറസ്റ്റിൽ പെരിന്തൽമണ്ണ: ആനക്കൊമ്പുമായി നാലംഗ സംഘം പെരിന്തൽമണ്ണയിൽ അറസ്റ്റിലായി. അഗളി ചിറവൂർ വെക്കുകടവ് സുബ്രമണിയൻ (51), കോയമ്പത്തൂർ പെരിനായകപാളയം പാലമട കോളനി സ്വദേശികളായ വീരഭദ്രൻ (32), രംഗസാമി (57), മണ്ണാർക്കാട് പള്ളിക്കുറുപ്പ് കോഴിശ്ശേരി അഷ്റഫ് (46) എന്നിവെരയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പെരിനായകപാളയം പാലമടയിൽ നിന്ന് കൊമ്പുകൾ പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഘം പിടിയിലയത്. രണ്ട് കൊമ്പുകളാണ് പിടിച്ചത്. ഇവക്ക് ഏഴ് ലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം. ബുധനാഴ്ച രാത്രി പ്രത്യേക അന്വേഷണ സംഘം നടത്തിയ പട്രോളിങിനിടെയാണ് പെരിന്തൽമണ്ണ ബൈപാസ് റോഡിലെ ഒാഡിറ്റോറിയത്തിന് സമീപം സംഘം പിടിയിലായത്. തൂത സ്വദേശിക്ക് വിൽക്കാനാണ് കൊമ്പുകൾ കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. പാലമട കോളിനിയിൽ നിന്ന് മണ്ണാർക്കാട് ഒരു വീട്ടിൽ എത്തിച്ച ശേഷം വിലപറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. തുടർന്നാണ് ബുധനാഴ്ച രാത്രി പെരിന്തൽമണ്ണയിൽ എത്തിച്ചത്. ആനക്കൊമ്പുമായി വരുന്ന വാഹനത്തി​െൻറ നമ്പർ സഹിതം പൊലീസിന് രഹസ്യ വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. –––––––––––––––––––––––––––––––––––––––––––––––––––––––––––––––––––– കേസ് വനം വകുപ്പിന് കൈമാറും പെരിന്തൽമണ്ണ: ആനക്കൊമ്പുമായി നലംഗസംഘത്തെ പിടികൂടിയ കേസ് കുടുതൽ അന്വേഷണങ്ങൾക്കായി വനം വകുപ്പിന് കൈമാറും. പിടികൂടിയ കൊമ്പുകൾ ആനയുേടതാണെന്ന് കരുവാരകുണ്ടിൽ നിന്നെത്തിയ വനംവകുപ്പുദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതി​െൻറ പഴക്കം പരിശോധിക്കാൻ ലാബിലേക്കയക്കും. വനം വകുപ്പുദ്യോഗസ്ഥരായിരിക്കും പ്രതികളെ ചോദ്യം ചെയ്ത് തുടരന്വേഷണവും മറ്റ് നടപടികളും സ്വീകരിക്കുകയെന്ന് ഡിവൈ.എസ്.പി അറിയിച്ചു. സി.െഎ ടി.എസ്. ബിനു, എസ്.െഎ വി.കെ. കമറുദ്ദീൻ, ജൂനിയർ എസ്.െഎ എം.ബി. രാജേഷ്, ടൗൺ ഷാഡോ സംഘത്തിലെ പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, മനോജ്കുമാർ, സി.പി. മുരളി, എസ്. സുമേഷ്, പി. അനീഫ്, അജീഷ് ചെറുകോട്, ജയൻ, വനിത സിവിൽ പൊലീസ് ഒാഫിസർ സീത, ജയമണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.