വയനാട്-കണ്ണൂർ ചുരമില്ലാ റോഡിെൻറ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി കേളകം: വയനാട്-കണ്ണൂർ ചുരമില്ലാ റോഡിെൻറ സാധ്യത പഠിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദക സംഘത്തിന് ഉറപ്പുനൽകി. റോഡിനെക്കുറിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ കണ്ണൂർ എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർദേശവും നൽകി. സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കൊട്ടിയൂർ, പേരാവൂർ, കേളകം പഞ്ചായത്ത് പ്രസിഡൻറുമാരായ ഇന്ദിര ശ്രീധരൻ, ജിജി ജോയി, മൈഥിലി രമണൻ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം പഞ്ചായത്തംഗം തങ്കമ്മ സ്‌കറിയ, ചേംബർ ഓഫ് കേളകം പ്രസിഡൻറ് ജോർജ്കുട്ടി വാളുവെട്ടിക്കൽ, സെക്രട്ടറി ജോസഫ് പാറയ്ക്കൽ, സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റിയംഗം പി. തങ്കപ്പൻ മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.സി. രാമകൃഷ്ണൻ, പ്രസ് ഫോറം പ്രസിഡൻറ് അബ്ദുൽ അസീസ്, മീഡിയ സെൻറർ കോഒാഡിനേറ്റർ ജോയ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും പൊതുമരാമത്തു മന്ത്രിയെയും കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.