മുഴപ്പിലങ്ങാട് ^മാഹി ബൈപാസ്​: മാഹി ഗവ. ഹൗസിലേക്ക് മാർച്ച്

മുഴപ്പിലങ്ങാട് -മാഹി ബൈപാസ്: മാഹി ഗവ. ഹൗസിലേക്ക് മാർച്ച് മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിനുവേണ്ടി സ്ഥലം നഷ്ടപ്പെടുന്ന മുഴുവൻ ഭൂവുടമകൾക്കും നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയപാത ആക്ഷൻ കമ്മിറ്റി മാഹി ഗവ. ഹൗസിലേക്ക് മാർച്ച് നടത്തി. അഡ്വ. എ.പി. അശോകൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. സത്യൻ കുനിയിൽ, ടി.സി. പ്രദീപൻ, ഇ.കെ. മുഹമ്മദലി, കെ.വി. ഹരീന്ദ്രൻ, കണ്ണിപൊയിൽ ബാബു, അൻസിൽ അരവിന്ദ്, പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് കർമസമിതി നേതാക്കൾ റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപനുമായി ചർച്ച നടത്തി. 23ന് മുഖ്യമന്ത്രി 50 പേർക്ക് നൽകുമെന്നറിയിച്ച നഷ്ടപരിഹാര തുക 70നും 100നുമിടയിലുള്ളവർക്ക് നൽകുമെന്നുറപ്പു നൽകി. ബൈപാസിന് ഭൂമി നഷ്ടപ്പെടുന്ന ബാക്കിയുള്ളവർക്ക് ജനുവരി 31നകം അവരുടെ അക്കൗണ്ടിൽ വരവ് വെക്കുന്നതാണെന്ന് അറിയിച്ചു. കർമസമിതിയുടെ അഭ്യർഥന മാനിച്ച് 15നകം നഷ്ടപരിഹാരമായി ലഭിക്കുന്ന തുക നൽകാൻ ശ്രമിക്കാമെന്ന് ആർ.എ പറഞ്ഞു. നഷ്ടപരിഹാര തുക ലഭിക്കുന്നതിനാവശ്യമായ അനുബന്ധ രേഖകൾ ഉടൻ റവന്യൂ ഓഫിസിലെത്തിക്കണമെന്ന് ചർച്ചയിലെ തീരുമാനങ്ങൾ അറിയിച്ച ടി.കെ. ഗംഗാധരൻ ആവശ്യപ്പെട്ടു. കർമസമിതി 15ന് പ്രഖ്യാപിച്ച ദേശീയപാത ഉപരോധം മാറ്റിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.