സി.പി.എം അക്രമത്തിനെതിരെ ലീഗ്​ പ്രതിഷേധ കൂട്ടായ്​മ

കണ്ണൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫിസുകൾക്കുംനേരെ സി.പി.എം നടത്തുന്ന അക്രമങ്ങളിലും ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പൊലീസ് നിലപാടിലും പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാൻ മുസ്ലിം ലീഗ് ജില്ല നേതൃയോഗം തീരുമാനിച്ചു. ആദ്യപടിയായി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് കണ്ണൂരില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ നടത്തും. ഏതാനും മാസങ്ങളായി ഇരിക്കൂര്‍ മണ്ഡലത്തിലെ വിളക്കന്നൂർ, നടുവിൽ, തളിപ്പറമ്പ്, കല്യാശ്ശേരി മണ്ഡലങ്ങളിലെ മയ്യില്‍ കൊട്ടപ്പൊയില്‍, മണ്ടൂര്‍ എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളെ തുടർന്നാണ് പ്രക്ഷോഭം. ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, കെ.വി. മുഹമ്മദ് കുഞ്ഞി, അഡ്വ. അബ്ദുല്‍ കരീം ചേലേരി, വി.പി. വമ്പന്‍, അഡ്വ. എസ്. മുഹമ്മദ്, ടി.എ. തങ്ങള്‍, പി.ഒ.പി. മുഹമ്മദലി ഹാജി, എന്‍.എ. അബൂബക്കര്‍, യു.വി. മൂസ ഹാജി, അന്‍സാരി തില്ലങ്കേരി, കെ. മുഹമ്മദലി, ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.