ദയ ചാരിറ്റബിൾ സൊസൈറ്റി മന്ത്രി ഉദ്ഘാടനം ചെയ്തു

പരിയാരം: സർക്കാർ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാൻ പലരും മുന്നോട്ടുവരുന്നുണ്ടെങ്കിലും അതിന് നേതൃപരമായ പങ്കുവഹിക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പാവപ്പെട്ട രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കുക ലക്ഷ്യമിട്ട് രൂപവത്കരിച്ച ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളജ് എംപ്ലോയീസ് യൂനിയ‍​െൻറ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് ദയ രൂപവത്കരിച്ചത്. എ.വി. രവീന്ദ്രൻ ചെയർമാനും സീബ ബാലൻ കൺവീനറുമായാണ് പ്രവർത്തനം. സൊസൈറ്റിയുടെ ഓഫിസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആദ്യ സംഭാവന മന്ത്രി ഏറ്റുവാങ്ങി. വൈബ്സൈറ്റ് ഉദ്ഘാടനം മെഡിക്കൽ കോളജ് ഭരണസമിതി ചെയർമാൻ ശേഖരൻ മിനിയോടനും ലോഗോ പ്രകാശനം ഒ.വി. നാരായണനും നിർവഹിച്ചു. അംഗത്വ വിതരണം, യാത്രാപാസ് വിതരണം, രക്തദാന ഡയറക്ടറി പ്രകാശനം, വോളി ഫെസ്റ്റ് ഫണ്ട് കൈമാറൽ എന്നിവ യഥാക്രമം പി. പുരുഷോത്തമൻ, പി.പി. ദാമോദരൻ, ഇ.പി. ബാലകൃഷ്ണൻ, കെ. പത്മനാഭൻ, എ.വി. രവീന്ദ്രൻ എന്നിവർ നിർവഹിച്ചു. കെ. പത്മനാഭൻ, പി. പ്രഭാവതി, എ. രാജേഷ്, കെ. രവി, ഡോ. കെ. സുധാകരൻ, ഡോ. എസ്.എം. അഷ്റഫ്, ഡോ. ബാലകൃഷ്ണൻ വള്ളിയോട്ട്, ടി.വി. സുധാകരൻ, സി.കെ. രാഘവൻ, ശിൽപ, സീബ ബാലൻ, പി. ബാലകൃഷ്ണൻ, കെ. അശോകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.