റേഷൻ കാർഡ് വിതരണം

കണ്ണൂർ: കണ്ണൂർ താലൂക്കിലെ 94ാം നമ്പർ റേഷൻ കടയിലെ (ചക്കരക്കല്ല്) റേഷൻ കാർഡ് ഡിസംബർ 14ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തിൽ വിതരണം ചെയ്യും. പഴയ റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം, കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട അംഗമോ ഹാജരായി നിശ്ചിത തുക ഒടുക്കി പുതിയ റേഷൻ കാർഡ് കൈപ്പറ്റണം. തപാൽ അദാലത്ത് 27ന് കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷ​െൻറ 'തപാൽ അദാലത്ത്' ഇൗ മാസം 27ന് മൂന്നിന് പയ്യാമ്പലത്തെ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് ഓഫിസിൽ നടക്കും. കത്തുകൾ, സ്പീഡ് പോസ്റ്റ് സർവിസ്, പാഴ്സൽ കൗണ്ടർ സർവിസ്, സേവിങ്സ് ബാങ്ക്, മണി ഓർഡർ തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള പരാതികളും തർക്കങ്ങളും പരിഗണിക്കും. പരാതികൾ പോസ്റ്റ് ഓഫിസ് സൂപ്രണ്ടിന് ഡിസംബർ 20നകം ലഭിക്കണം. കവറിന് പുറത്ത് 'ഡാക് അദാലത്ത്' എന്ന് എഴുതണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.