കണ്ണൂർ: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വിദ്യാർഥികളുടെയും വനിതകളുടെയും വായനമത്സരം മേഖലതലം ഡിസംബർ 23ന് ജില്ലയിലെ 16 കേന്ദ്രങ്ങളിൽ നടക്കും. തളിപ്പറമ്പ് താലൂക്കിൽ പയ്യന്നൂർ, പെരിങ്ങോം, തളിപ്പറമ്പ്, ആലക്കോട്, മയ്യിൽ, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലും കണ്ണൂർ താലൂക്കിൽ കണ്ണൂർ, മാടായി, പുതിയതെരു, ചക്കരക്കല്ല് എന്നിവിടങ്ങളിലും തലശ്ശേരി താലൂക്കിൽ തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, കൂടാളി എന്നിവിടങ്ങളിലും ഇരിട്ടി താലൂക്കിൽ ഇരിട്ടി, മട്ടന്നൂർ മേഖല കേന്ദ്രങ്ങളിലുമാണ് മത്സരം. എൽ.പി, യു.പി വിദ്യാർഥികൾ സ്കൂൾതല മത്സരത്തിൽനിന്ന് തെരഞ്ഞെടുത്തവരും വനിതകൾ വായനശാലാതല മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്തവരുമാണ്. ഇവർ മേഖല മത്സരത്തിൽ പങ്കെടുക്കണം. എൽ.പി വിദ്യാർഥികൾക്ക് പൊതുവിജ്ഞാനത്തെയും യു.പി വിദ്യാർഥികൾക്കും വനിതകൾക്കും തെരഞ്ഞെടുത്ത പുസ്തകെത്തയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുമാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.