പയ്യന്നൂർ റെയിൽവേ സ്േറ്റഷൻ:- പൊലീസ് ജാഗ്രത കാട്ടണം -സി.പി.എം പയ്യന്നൂർ: റെയിൽവേ സ്റ്റേഷനിൽ പൊലീസിെൻറ ജാഗ്രതയോടെയുള്ള ഇടപെടൽ ഉണ്ടാകണമെന്ന് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി. മധു ആവശ്യപ്പെട്ടു. ഇവിടെ രണ്ടു മാസത്തിനിടെ രണ്ടു കൊലപാതകമാണ് നടന്നത്. ഇത് യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൊവ്വ തിലാനൂർ സ്വദേശി യുവാവിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ സ്റ്റേഷനിൽ എത്തുന്നുണ്ട്. ഇവരുടെ ജീവനുതന്നെ ഭീഷണി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ്-മദ്യ മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. പയ്യന്നൂരിൽ പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കകം നിർത്തിയ ആർ.പി.എഫ് ക്യാമ്പ് ഓഫിസ് ഉടൻ പുനഃസ്ഥാപിക്കണം. രാത്രിയിൽ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ കൊലയാളികളെ കണ്ടെത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.