കണ്ണൂർ: കലക്ടർ കാമറയെടുത്തു, ഫോേട്ടാ ഫ്രെയിമിൽ മന്ത്രി കടന്നപ്പള്ളിയും കുട്ടികളും. കണ്ണൂർ െഎയിൽ വിരിഞ്ഞ സെൽഫിക്ക് പെരുത്തു ചന്തം. പയ്യാമ്പലം ബീച്ചിലെത്തുന്നവർക്ക് പടമെടുക്കാനുള്ള ഡി.ടി.പി.സിയുടെ 'കണ്ണൂർ െഎ' ഫോേട്ടാ ഫ്രെയിമിെൻറ ഉദ്ഘാടനമാണ് മിഴിവുറ്റ ചിത്രമായി മാറിയത്. മൊബൈൽ കാമറകൾ വന്നതോടെ എല്ലാവരും കാമറാമാന്മാരായ പശ്ചാത്തലത്തിലാണ് ചിത്രമെടുക്കുന്നതിന് മനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നതിനുള്ള പദ്ധതിയുമായി ഡി.ടി.പി.സി എത്തിയത്. പയ്യാമ്പലത്ത് ഒരുക്കിയ ഫ്രെയിം 360 ഡിഗ്രിയിൽ തിരിക്കാനാവും. ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ചിത്രമെടുക്കുന്നവർക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ ഉടൻ ഫ്രെയിമുകൾ സ്ഥാപിക്കും. പയ്യാമ്പലത്തെ ഫ്രെയിം സ്ഥാപിക്കലിെൻറ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ സംബന്ധിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.