കണ്ണൂർ: ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസപരവും ആരാധനപരവുമായ സ്വാതന്ത്ര്യവും ഭക്ഷണം, കാഴ്ച, ആസ്വാദനം തുടങ്ങിയ വിഷയങ്ങളിൽ ഇഷ്ടമുള്ള വീക്ഷണം പുലർത്താനുള്ള സ്വാതന്ത്ര്യവും കവർന്നെടുക്കപ്പെടുന്നത് അത്യന്തം അപകടകരമായി കാണണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ. ജമാഅത്തെ ഇസ്ലാമി വനിത വിങ് കണ്ണൂർ യൂനിറ്റി സെൻററിൽ നടത്തിയ 'മനുഷ്യാവകാശം രേഖയും അനുഭവവും' ടേബിൾ ടോക്കിൽ പെങ്കടുത്ത് സംസാരിക്കവെയാണ് മനുഷ്യാവകാശ പ്രവർത്തകർ ഇക്കാര്യം പറഞ്ഞത്. കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കൈയേറ്റങ്ങൾക്കെതിരായ രേഖകളെല്ലാം ബാഹ്യസ്വാധീനങ്ങളാൽ മൗനത്തിലായതിനാലാണ് അവകാശ ലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ നിമിത്തം ലോകരാജ്യങ്ങൾക്കു മുന്നിൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥയാണ് നമുക്കുള്ളത്. മനുഷ്യാവകാശ ലംഘകർക്ക് ചൂട്ടുപിടിക്കുന്ന ഭരണകൂട നിലപാടുകൾ തിരുത്തപ്പെടേണ്ടതാണെന്നും ഇവർ അഭിപ്രായപ്പെട്ടു. ടേബിൾ ടോക്ക് നിയമവിദഗ്ധയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. ജീന ബായ് ഉദ്ഘാടനം ചെയ്തു. വത്സല പ്രഭാകരൻ (തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൻ), പ്രഷീജ (ബ്രിട്ടീഷ് അക്കാദമി), അഡ്വ. ജൂലി, പ്രഫ. നഫീസ ബേബി (സർ സയ്യിദ് കോളജ്), ഡോ. ഫസീന (നിഫ്റ്റ്), ഷാഹിന ലത്തീഫ് (വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി), സാജിദ ടീച്ചർ (വനിത ലീഗ് ജില്ല സെക്രട്ടറി), ഗിരിജ ടീച്ചർ (സൗഹൃദ വേദി പെൺകൂട്ടായ്മ), ബീന കരുണൻ, ലീല ടീച്ചർ, ഗിരിജ കണ്ണൂർ, കെ.എൻ. സുലൈഖ, യു.വി. സുബൈദ, നിഷാദ ഇംതിയാസ്, വി. ഷാഹിന, എം.കെ. മറിയു, സി.എച്ച്. ഫരീദ, സി. ആമിന എന്നിവർ സംസാരിച്ചു. പി.വി. സാബിറ വിഷയാവതരണം നടത്തി. പി.ടി.പി. സാജിദ മോഡറേറ്ററായിരുന്നു. എം.കെ. ശരീഫ സ്വാഗതവും എം. സൈറ ബാനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.