ഓഖി: എൻ.ജി.ഒ യൂനിയൻ ഫണ്ട് ശേഖരിക്കും തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വരുത്തിവെച്ച ദുരിതത്തിനിരയായവരെ സഹായിക്കുന്നതിനായി 11ന് കേരള എൻ.ജി.ഒ യൂനിയെൻറ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരിൽനിന്ന് ഫണ്ട് സമാഹരിക്കും. മുഴുവൻ ജീവനക്കാരും പങ്കാളികളാവണമെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അഭ്യർഥിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എയുടെ ഒരു മാസത്തെ ശമ്പളം നൽകും തിരുവനന്തപുരം: ഒാഖി ദുരിതാശ്വാസഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. സർക്കാറിെൻറ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരച്ചിൽ അവസാനവ്യക്തിയെ കണ്ടെത്തുന്നതുവരെ തുടരണമെന്നും കടലിൽപോയ മത്സ്യത്തൊഴിലാളികളുടെ പൂർണവിവരങ്ങൾ ഇടവക അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.