ദയ ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം 12ന്

പരിയാരം: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കുന്നതിന് പുതിയ സംഘടന. മെഡിക്കൽ കോളജ് എംപ്ലോയീസ് യൂനിയ‍​െൻറ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് 'ദയ' എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിച്ചത്. എ.വി. രവീന്ദ്രൻ ചെയർമാനും സീബ ബാലൻ കൺവീനറുമായ സൊസൈറ്റിയുടെ ഉദ്ഘാടനം 12ന് ഉച്ച ഒന്നിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. ഓഫിസ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ചടങ്ങിൽ ആദ്യ സംഭാവന പി. ജയരാജൻ ഏറ്റുവാങ്ങും. വെബ്സൈറ്റ് ഉദ്ഘാടനം പി. ജയരാജനും ലോഗോ പ്രകാശനം ഒ.വി. നാരായണനും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ. പത്മനാഭൻ, എ.വി. രവീന്ദ്രൻ, സീബ ബാലൻ, പി. ബാലകൃഷ്ണൻ, പി.ആർ. ജിജേഷ്, പി.പി. രാജൻ, ടി.വി. പത്മനാഭൻ, കെ. അശോകൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.